ശ്രീ.രവികൃഷ്ണൻ. പി യുടെ ചെറുകഥാ സമാഹാരം തീരമണയാത്ത തിരമാലകൾ 'പുസ്തകം പ്രകാശനം ചെയ്തു.



ശ്രീ.രവികൃഷ്ണൻ. പി യുടെ  ചെറുകഥാ സമാഹാരം തീരമണയാത്ത തിരമാലകൾ' കണ്ണൂർ IMA ഹാളിൽ, എഴുത്തു കാരൻ ശ്രീ. ടി. പി. വേണുഗോപാലൻ  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ഡോ. പ്രശാന്ത്. പി. കെ (പ്രിൻസിപ്പൽ S N കോളേജ്, കണ്ണൂർ) രവികൃഷ്ണന്റെ പേരമകൾ നിയ യദുവിന് നൽകി പ്രകാശനം ചെയ്തു. ശ്രീ. ടി.പ്രമോദ് സദസ്സിന് സ്വാഗതമോതി. ശ്രീ.എ. വി.പവിത്രൻ (എഡിറ്റർ, കൈരളി ബുക്സ് ) പുസ്തക പരിചയം നടത്തി. ചടങ്ങിൽ ശ്രീ. രമേശൻ ബ്ലാത്തൂർ (നോവലിസ്റ്റ് ), ഡോ. ഖലീൽ ചൊവ്വ (മുൻ പ്രിൻസിപ്പൽ, S S. കോളേജ്, തളിപ്പറമ്പ് )ശ്രീ. എം. രത്നകുമാർ  (വർക്കിംഗ്‌ പ്രസിഡന്റ്‌, ജവഹർ ലൈബ്രറി), ശ്രീ. പി.വി.സുകുമാരൻ(എഴുത്തുകാരൻ), പ്രൊഫ. ദീപക്  (ഫിസിക്സ്‌ വിഭാഗം മുൻ മേധാവി, S N കോളേജ്,കണ്ണൂർ) എന്നിവർ ആശംസകൾ നേർന്നു.  ശ്രീ. രവികൃഷ്ണൻ മറുമൊഴി ചൊല്ലി. ശ്രീ.രഘു പട്ടേരി നന്ദി പ്രകാശിപ്പിച്ചു.



Post a Comment

أحدث أقدم

AD01