ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക്ക് എവെ കൗണ്ടര്‍ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പനയത്താംപറമ്പില്‍ പ്രവര്‍ത്തനമാരഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സീന ഉദ്ഘാടനം ചെയ്തു. പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങള്‍ എന്നിവ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടര്‍ വഴി ലഭ്യമാവും. കേരള ചിക്കന്റെ ബ്രോസ്റ്റഡ് ചിക്കന്‍, നഗ്ഗെറ്റ്സ്, കബാബ്, മോമോസ്, സമൂസ, ചിക്കന്‍ 65, ലോലിപോപ്, ബ്രീഡഡ് പോപ്സ്, മീറ്റ് ബോള്‍സ് എന്നീ വിഭവങ്ങളും വിവിധ ജ്യൂസുകളും ഇവിടെ ലഭിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ചന്ദ്രന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം പി രമ്യ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.വി സുനീഷ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.വി സീത ടീച്ചര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷന്‍, മുന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്‍ ഉഷ, മീറ്റ് പോയിന്റ് സംരംഭക കെ.വി അജിത എന്നിവര്‍ പങ്കെടുത്തു.
പനയത്താംപറമ്പില്‍ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനമാരഭിച്ചു
WE ONE KERALA
0
.jpg)



Post a Comment