സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. അകഴിഞ്ഞ ദിവസങ്ങളിൽ എല്ലാം താഴേയ്ക്ക് പോയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 880 രൂപ ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ഇന്നലെ 1,15,440 രൂപയായിരുന്നു ഒരു പവന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോളവിപണിയിൽ 5000 ഡോളറിന് താഴേക്കു പോയ സ്വർണം തിരിച്ചുകയറിയതോടെ ആണ് സ്വർണവിലയിലും ആ മാറ്റം പ്രതിഫലിച്ചത്. ഇസ്രായേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. പക്ഷെ അതൊരു പതുങ്ങൾ അല്ലായിരുന്നു. വീണ്ടും വിലയിൽ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ ഉണ്ടായ ഇടിവ് കണ്ട് പലരും അഡ്വാൻസ് ബുക്കിങ്ങിനായി ജ്വല്ലറികളിൽ എത്തി തുടങ്ങിയിരുന്നു. ഇനിയും താഴുമെന്നു കരുതി കാത്തിരുന്നവർക്ക് ഇടിത്തീ ആയതാണ് ഈ വില വർധനവ്.



Post a Comment

Previous Post Next Post

AD01