എൻ ഡി എ കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 


കണ്ണൂർ : എൻ ഡി എ കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം താഴെ ചൊവ്വയിൽ ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി കെ സജീവൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ പി.കെ. വേലായുധൻ, സി. രഘുനാഥ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പൈലി വാ ത്യാട്ട്, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ടി. സി. മനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം യു.ടി. ജയന്തൻ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. വിനോദ്, ബിജെപി ജില്ലാ സെക്രട്ടറി എം. അനീഷ് കുമാർ, വൈസ് പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് രതീശൻ കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പഴയകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ സ്വാഗതവും എടക്കാട് മണ്ഡലം പ്രസിഡന്റ് ആസാദ് ശശീന്ദ്രൻ നന്ദിയും പറഞ്ഞു




Post a Comment

Previous Post Next Post

AD01