കോടിയേരി ബാലകൃഷ്ണൻ സ്മാരക ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു




ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പുതുതായി നിർമ്മിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ഓപ്പൺ സ്റ്റേജ് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.  ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ 2025-'26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചത്. സാംസ്കാരിക പരിപാടികൾക്ക് ഉൾപ്പടെ ഉപയോഗപ്പെടുത്താൻ, ഭാവിയിൽ ന്യൂമാഹിയുടെ സാംസ്കാരിക കേന്ദ്രമായി മാറുന്ന നിലയിലാണ് ഓപ്പൺ സ്റ്റേജ് വിഭാവനം ചെയ്തിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിന് തുടർന്ന് ഗ്രാമപഞ്ചായത്ത് ഇഫ്താർ വിരുന്ന് ഒരുക്കി.  ചടങ്ങിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷനായി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയ്ത്തു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ,ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി എച്ച് അസ്‌ലം, പി പി ഹസീന,ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്,ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ എ ലസിത, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ  കെ ജയപ്രകാശൻ, കെ സി ബുദ്ധദാസ്, പി സി റിസാൽ, വി കെ അനീഷ് ബാബു, സഫുവാൻ അബ്ദുൽ കരീം നൂറാനി, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01