ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് കൈമാറി




ഡോ. വി. ശിവദാസൻ എംപിയുടെ 2021–22 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കൈമാറി. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം പി ആംബുലൻസ് ലോഞ്ച് നിർവഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ അധ്യക്ഷനായി. ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ കെ. സോയ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് എം., ആർ. കെ. ഷൈജു, പി. പി. അബ്ദുള്ള റഫീഖ്, സബിത പി., കെ. രാജൻ, ജിഷ പി. പി., അജയൻ പായം എന്നിവർ ആശംസകൾ അറിയിച്ചു. പി. പി. ഉസ്മാൻ, പി. കെ. ജനാർദ്ദനൻ, രാമദാസ് എടക്കാനം, സി. അബ്ദുള്ള, ജോൺ കൊച്ചുകരോട്ട്, ബാബുരാജ് പായം, ജയ്സൺ ജീരകശേരി എന്നിവർ സംസാരിച്ചു പുതിയ ആംബുലൻസ് ലഭിച്ചതോടെ ഇരിട്ടി താലൂക്കും സമീപ പ്രദേശങ്ങളിലുമുള്ള രോഗികൾക്ക് അടിയന്തര ചികിത്സാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വി ശിവദാസൻ എംപി പറഞ്ഞു.

*ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഡിസ്പെൻസറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു*

ഡോ. വി. ശിവദാസൻ എംപിയുടെ 2022–23 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്ന് ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച മൊബൈൽ ഡിസ്പെൻസറി യൂണിറ്റ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ആറളം ഫാം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡോ. വി. ശിവദാസൻ എം.പി മൊബൈൽ ഡിസ്പെൻസറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മലയോരമേഖലയിലെ ആരോഗ്യസൗകര്യങ്ങൾ ലഭ്യമാകാൻ ബുദ്ധിമുട്ടുന്ന ജനങ്ങളിലേക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ യൂണിറ്റിന്റെ സഹായത്തോടെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കാനാകും. ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ അധ്യക്ഷത വഹിച്ചു. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കാളികളായി .



Post a Comment

Previous Post Next Post

AD01