മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1971-1996 ൽ വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും..വി.കെ കൃഷ്ണമേനോനൊപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന കെ.പി ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. 1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
.jpg)



Post a Comment