വയനാടിനായി കോൺഗ്രസ് പിരിച്ച പണം സംബന്ധിച്ച ദുരൂഹത ഏറുന്നു. തൻ്റെയും കെ പി സി സി പ്രസിഡണ്ടിൻ്റെയും സംയുക്ത അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി വി ഡി സതീശൻ പറയുമ്പോഴും അത്തരം ഒരു അക്കൗണ്ടിനെക്കുറിച്ച് നാമനിർദേശ പത്രികയിൽ പറയുന്നില്ല. പി ആർ വർക്കിനായി എ ഐ സി സി ചിലവഴിച്ച തുകയിൽ വയനാട് ഫണ്ടും ഉൾപ്പെടുമോ എന്ന സംശയമാണ് ഉയരുന്നത്. ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻപ് നൽകിയ മറുപടി ഇങ്ങനെ. തൻ്റെയും കെ പി സി സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ട് എന്നായിരുന്നു സതീശന്റെ വിശദീകരണം. എന്നാൽ ഇപ്പോൾ ഈ അക്കൗണ്ടും അതിലെ പണവും എവിടെയാണെന്ന ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ മറുപടി പറയേണ്ടി വന്നിരിക്കുന്നത്. കാരണം നാമനിർദേശ പത്രിക യോടൊപ്പം വീ ഡി സതീശൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടിനെ കുറിച്ച് പരാമർശിക്കുന്നതേയില്ല. എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങളും അതിലെ നിക്ഷേപവും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലത്തിൽ ചേർക്കണം എന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. എന്നാൽ നാമനിർദ്ദേശ പത്രികയിൽ ഇല്ലാത്തതിനാൽ അങ്ങനെ ഒരു അക്കൗണ്ടോ അതിൽ നിക്ഷേപമോ ഇല്ലെന്ന് അനുമാനിക്കേണ്ടി വരും.


പിരിച്ച പണം ഉപയോഗിച്ച് കുറച്ച് സ്ഥലം വാങ്ങിയതല്ലാതെ വീട് നിർമ്മാണം അടക്കം യാതൊരു തുടർ പ്രവർത്തനങ്ങളും കോൺഗ്രസ് ചൂരൽമരയിൽ നടത്തിയിട്ടില്ല. അപ്പോൾ പിരിച്ച പണം ആരുടെയൊക്കെയോ കൈവശമുണ്ട് എന്ന് വ്യക്തം. അത് ആര് കൈവശപ്പെടുത്തി എന്ന ചോദ്യത്തിനാണ് ഇനി പ്രതിപക്ഷ നേതാവ് മറുപടി പറയേണ്ടി വരിക. ഇനി ആ പണം എ ഐ സി സി യുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന വാദം ഉയർന്നേക്കാം.





തെരഞ്ഞെടുപ്പ് കമ്മീഷന് 2024 -25 കാലത്ത് എ ഐ സി സി സമർപ്പിച്ച വരവ് ചിലവ് കണക്കാണിത്. ഇത് പ്രകാരം ആകെ വരവ് 350 .12 കോടി രൂപയാണ് ഇതിൽ 78. 69 കോടി രൂപ കഴിച്ചുള്ള തുക പൂർണമായും പി ആർ വർക്കിന്നും മറ്റ് ആവശ്യങ്ങൾക്കുമായി ചിലവഴിച്ചു എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. 1. 74 കോടി രൂപ പ്രത്യേക ആവശ്യത്തിനായി വകയിരുത്തി എന്നും ബാലൻസ് ഷീറ്റിൽ ഉണ്ട്. ഈ ഒന്നേമുക്കാൽ കോടി രൂപ മാത്രമാണോ വയനാടിനായി കോൺഗ്രസ് പിരിച്ചെടുത്തത് എന്നതാണ് അടുത്ത ചോദ്യം.

അതോ പി ആർ വർക്കിനായി മറ്റും ചിലവഴിച്ച 271.43 കോടി രൂപയിൽ വയനാടിനായി പിരിച്ച പണവും ഉൾപ്പെടുമോ? ചുരുക്കത്തിൽ വയനാടിനായി ജനങ്ങളിൽ നിന്ന് കോൺഗ്രസ് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പി ആർ വർക്കിനായി ചെലവഴിച്ചു എന്നാണ് എഐസിസിയുടെ വാർഷിക കണക്കിൽ നിന്ന് വ്യക്തമാകുന്നത്.
അല്ലെങ്കിൽ ആ തുക പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത് പോലെ പ്രതിപക്ഷ നേതാവിൻ്റെയും കെ പി സി സി പ്രസിഡണ്ടിൻ്റെയും സംയുക്ത അക്കൗണ്ടിൽ ഉണ്ടാവണം. അങ്ങനെയൊരു അക്കണ്ടേ ഇല്ല എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ നിന്ന് വ്യക്തമാകുന്നത്.
.jpg)


إرسال تعليق