തിരൂരങ്ങാടിയിലെ പി എം എ സമീറിൻ്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പിൻവലിക്കാതെ അബ്ദുറഹ്മാൻ രണ്ടത്താണി. സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരേയാണ് പോസ്റ്റ്. അതേ സമയം അബ്ദുറഹ്മാൻ രണ്ടത്താണി പണക്കാടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച യിരുന്നു. കൂടിക്കാഴ്ച്ചയിൽ മുസ്ലിം ലീഗിൽ തുടരാൻ ധാരണയായി, എന്നിട്ടും പോസ്റ്റ് പിൻവലിക്കാത്തതാണ് ഇപ്പോൽ സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത്.യൂത്ത് ലീഗ് നേതാക്കളുടെ സ്ഥാനാർത്ഥിത്വവും കെ.എം ഷാജിക്ക് നൽകിയ അവസരവും പോസിറ്റീവായി വിലയിരുത്തപ്പെടുമ്പോൾ, തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ അസംതൃപ്തനാണ്. പ്രാദേശിക പ്രവർത്തകരുടെ അഭിപ്രായം പരിഗണിക്കാതെയാണ് തീരുമാനമെന്നും പോസ്റ്റിലൂടെ വിമർശിക്കുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരുടെ വികാര പ്രകടനം സ്വാഭാവികമാണെന്നും പോസ്റ്റിൽ സുചിപ്പിക്കുന്നുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
.jpg)


.gif)
Post a Comment