ബെംഗളൂരുവിൽ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി 4 മലയാളികള്‍ക്ക് ദാരുണാന്ത്യം. മൈസൂരു ചന്നപട്ടണയ്ക്ക് സമീപം സ്വകാര്യബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് മരണം സംഭവിച്ചത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ് , സുൽഫിക്കര്‍ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും മലയാളികളാണ്. പരുക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.






0 تعليقات