കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളായ എൻ.സി. ശേഖറിന്റെ മകൻ ഇടയത്ത് ഇന്ദുശേഖർ (67) അന്തരിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയാണ്. കടമ്പേരി സി.കെ. കുന്നിന് സമീപത്തെ സൺറൈസ് വില്ലയിലായിരുന്നു താമസം. മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിലെ മുൻ അസിസ്റ്റന്റ് എൻജിനീയറായിരുന്നു .പരേതയായ ജാനകിയാണ് മാതാവ്. ഗീത ഇന്ദു (ഓക്രോം) ആണ് ഭാര്യ. മക്കൾ: വിനീത് ഇന്ദു (ചണ്ഡീഗഡ്), വിദ്യ ഇന്ദു (കൂടക്). മരുമക്കൾ: പി.എം. അമൃത (പറശ്ശിനിക്കടവ്), സ്നേഹിത് (കുടക്). സഹോദരങ്ങൾ: ഇടയത്ത് രവി, വേണുശേഖർ, ശശിശേഖർ, ഹരിശേഖർ, രേണു രാജേന്ദ്രൻ, പരേതനായ രഘുശേഖർ. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് മൂന്നിന് പയ്യാമ്പലത്ത് നടക്കും.
.jpg)



Post a Comment