പാടശേഖരങ്ങൾ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കിയെന്നും 11000 ഹെക്ടർ കൃഷി ഭൂമി സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെ വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിച്ചു. ആലപ്പുഴയുടെ സമഗ്ര പുരോഗതിക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയെന്നും കുട്ടനാട്ടിൻ്റെ സംരക്ഷണത്തിനായി പാക്കേജ് ആവിഷ്കരിച്ച് നടപ്പാക്കിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടനാടിനായി 635 കോടി രൂപയുടെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കി. ദേശീയപാത വികസനത്തിൽ മികച്ച ഇടപെടാൻ നടത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുടങ്ങിക്കിടന്ന ദേശീയപാത നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ ഇടപെടൽ മൂലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 10 വർഷം കൊണ്ട് പൊതുഗതാഗത രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായതായും പെരുമ്പളം പാലം അതിന് ഉദാഹരണം നാട് നല്ല നിലയിൽ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലയോര – തീരദേശ ഹൈവേകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും കിഫ്ബി വഴി മാത്രം 243 കിലോമീറ്റർ മലയോര ഹൈവേ നിർമ്മാണം പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

.jpg)

إرسال تعليق