സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം വീണ്ടും റെക്കോർഡിൽ, ഇന്നലത്തെ ഉപയോഗം 117.15 ദശലക്ഷം യൂണിറ്റ്


വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും റെക്കോര്‍ഡ്. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസം വൈദ്യുതി ഉപഭോ​ഗം റെക്കോര്‍ഡ് നിലയിലെത്തുന്നത് ഇതാദ്യം. ഇന്നലത്തെ ഉപയോഗം 117.15 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ടാണ്. സംസ്ഥാനത്ത് പവർകട്ടിനോ ലോഡ് ഷെഡിങിനുള്ള സാഹചര്യമുണ്ട് എന്നാൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം ഇന്നലെയും സർവകാല റെക്കോർഡിൽ എത്തിയിരുന്നു. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഏപ്രിൽ 17നും ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 17ലെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.



Post a Comment

أحدث أقدم

AD01