സുരക്ഷാവീഴ്‌ചയുണ്ടായതായി നടി റാഷി ഖന്ന അഭിനയിക്കുന്ന സിനിമാ സെറ്റിൽ റിപ്പോർട്ട്. കാരവനിൽ സൂക്ഷിച്ചിരുന്ന നടിയുടെ ബാഗിൽ നിന്നും 50,000രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മോഷ്‌ടാവിനെ കണ്ടെത്തി. കാരവൻ ജീവനക്കാരനെ പിടികൂടി സെറ്റിൽ നിന്നും പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്‌ഥർ പ്രതിയെ മർദിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം തന്നെ പണം റാഷി ഖന്നയുടേതല്ലെന്നും മാനേജരുടേതാണെന്നും അവരുടെ തന്നെ ടീം സ്‌ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. നടി റാഷി ഖന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാമേഖലയിൽ തിരക്കുള്ള നടിയാണ് റാഷി ഖന്ന. അനീസ് ബസ്‌മി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം. റൗഡി ആന്റ് കോ, തലാഖോൻ മേ ഏക്, ബ്രിഡ്‌ജ്, ലുഖേ, ഫാർസി 2 എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു റാഷിയുടേത്. മാർച്ച് 19ന് റിലീസ് ചെയ്ത ഉസ്‌താദ് ഭഗത്സിങ്ങിലാണ് താരം അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ മോഹൻലാലിൻ്റെ 'വില്ലൻ', പൃഥ്വിരാജ് നായകനായ 'ഭ്രമം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

.jpg)

إرسال تعليق