ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതരമായ വധഭീഷണി ആരോപണവുമായി പാർട്ടി ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാർ രംഗത്തെത്തിയത് വൻ വാർത്തയായിരുന്നു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. പാലക്കാട് വെളുത്ത ചുരിദാർ ധരിച്ച് പണം നൽകി പ്രശ്നമുണ്ടാക്കാൻ ഒരാളെ വിട്ടത് ബിന്ദുവാണെന്നും, ഇതിനായി ആലപ്പുഴ രജിസ്ട്രേഷനുള്ള കാറാണ് ഉപയോഗിച്ചതെന്നും ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ വിളിച്ചതെന്ന് ബിന്ദു പറയുന്നു. വാട്സാപ്പ് കോളിലൂടെ അതീവ ദേഷ്യത്തോടെ സംസാരിച്ച ശോഭ, “അടിച്ചു ചെപ്പക്കുറ്റി പൊട്ടിക്കുമെന്നും” “പാർട്ടിയിൽ വെച്ചുകൊണ്ടിരിക്കില്ലെന്നും” ഭീഷണിപ്പെടുത്തിയതായി ബിന്ദു വെളിപ്പെടുത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെതിരെ മറ്റ് ചില വെളിപ്പെടുത്തലുകളും ബിന്ദു വിനയകുമാർ നടത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ശോഭാ സുരേന്ദ്രൻ സ്വന്തം പക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുതിർന്ന പ്രവർത്തകരെ വെട്ടിനിരത്തുകയാണെന്നും ബിന്ദു ആരോപിച്ചു. പൂന്തുറ ശ്രീകുമാർ എന്ന സംസ്ഥാന സെക്രട്ടറിയെ ഉപയോഗിച്ചാണ് ശോഭ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അവർ പറഞ്ഞു. ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ശോഭാ സുരേന്ദ്രൻ നടത്തിയ നിരാഹാര സമരത്തിനിടയിൽ ഫ്ലാസ്കിൽ പ്രോട്ടീൻ പൗഡർ കലക്കി കുടിച്ചിരുന്നുവെന്ന് ബിന്ദു ആരോപിച്ചു. സമരപ്പന്തലിലെ ബാത്റൂം ഉപയോഗിക്കാൻ മറ്റ് വനിതാ പ്രവർത്തകരെ ശോഭ അനുവദിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് അറിയാതെ ശോഭാ സുരേന്ദ്രൻ ജില്ലയിൽ വന്ന് പണം പിരിക്കാറുണ്ടെന്നും, അവരുടെ അവിഹിതമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് പരിശോധിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കാൻ തയ്യാറായിട്ടില്ലെന്നും, ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ബിന്ദു വിനയകുമാർ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്റെ ഭാഗത്തുനിന്നുള്ള ഭീഷണി തുടരുന്ന സാഹചര്യത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബിന്ദുവിന്റെ തീരുമാനം.

.jpg)

إرسال تعليق