ശബ്ദംകൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച രണ്ട് അക്ഷരം. സോഷ്യൽ മീഡിയ പോലും ഇല്ലാത്ത കാലത്ത് കേരളം അടക്കമുള്ള കൊച്ചു തുരുത്തിലെ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും മാസായി മാറിയ മന്ത്രികൻ. അയാൾക്ക് ഒരേ ഒരു പേര് മൈക്കിൾ ജാക്‌സൻ. ലോകമെങ്ങും അത്ഭുതത്തോടെ നോക്കിക്കണ്ട ആ ജീവിതം ഇന്ന് ബിഗ്സ്‌ക്രീനിൽ. മൈക്കിൾ, ഇവിടെ തുടങ്ങുകയാണ് ആ കഥ.
‘MJ’ എന്നീ രണ്ട് അക്ഷരങ്ങൾ മാത്രം മതിയായിരുന്നു മൈക്കിൾ ജാക്സണെ വർണിക്കാൻ. നിറപുഞ്ചിരിയോടെ നീളൻ മുടിയുമായി കറുത്ത തൊപ്പിയണിഞ്ഞ് അയാൾ നടന്നു വരുമ്പോൾ ചിലർ ആവേശം കൊണ്ട് മതിമറന്നു. മറ്റു ചിലർ ഇത് സ്വപ്നമോ എന്ന ഞെട്ടലിൽ അവിടെ മയങ്ങി വീഴുകയായിരുന്നു. അദ്ദേഹം അന്നുതീർത്ത വിസ്മയം ബിഗ്സ്‌ക്രീനിൽ ഉണ്ടാകുമെന്നത്തിലും സംശയം വേണ്ട.
ട്രെയിനിങ് ഡേ’, ‘ദ ഇക്വലൈസർ’ തുടങ്ങിയ ചിത്രങ്ങൾ ചെയ്ത അന്റോയിൻ ഫുക്വയാണ് ‘മൈക്കിൾ’ സിനിമയുടെ സംവിധാനം ജാക്ക്സൺ ആയി എത്തുന്നതോ അദ്ദേഹത്തിന്റെ സ്വന്തം അനന്തരവൻ ജാഫർ ജാക്ക്സണും. ജോൺ ലോഗൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാഫറിന് പുറമേ കോൾമാൻ ഡൊമിംഗോ, നിയ ലോങ്, ലോറ ഹരിയർ, മൈൽസ് ടെല്ലർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എന്നാൽ ഈ നിമിഷം ചില കാര്യങ്ങൾ പറയാതെ വയ്യ. ഹോളിവുഡ് ആരാധകർ ഏറെ കാത്തിരുന്ന ചിത്രം ബിഗ്സ്‌ക്രീനിൽ എത്തും മുൻപേ ചൂടൻ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. അതിലൊന്ന് നാമെല്ലാം കരുതുന്നത് പോലെ ജാഫർ ജാക്സന്റെ അസാമാന്യ പ്രകടനം തന്നെയാണ്. ജാക്ക്സന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ജാഫറിന് നൂറിൽ നൂറ് മാർക്കാണ് പലരും നൽകുന്നത്.എന്നാൽ മറുവശത്ത് ആകട്ടെ ചിത്രതിന്റെ ഏകപക്ഷീയ്മായ കഥയെ പറ്റിയുള്ള ചർച്ചയാണ് ചൂട് പിടിക്കുന്നത്.മൈക്കിലിന്റെ ജീവിതത്തിലെ കറുത്ത അധ്യാങ്ങളെ തൊടാൻ സിനിമ മടിക്കുന്നുവെന്നതാണ് ഏറ്റവും വലിയ വിമർശനം. ബാലപീഡന ആരോപണങ്ങളിൽ അടക്കം ഒരു പരാമർശം പോലും ഇല്ലാതെ ജാക്ക്സണ് ഒരു ക്ലിയർ കട്ട് ക്‌ളീൻ ഇമേജ് നൽകാൻ മാത്രമാണ് ഈ സിനിമ എന്നാണ് ചിലരുടെ വാദം.
ബാലപീഡനാരോപണങ്ങൾ ഫൈനൽ കട്ടിൽ നിന്ന് നീക്കം ചെയ്തുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. വിവാദങ്ങൾ ഭയന്ന് നിർമാതാക്കളുടെ നിർദേശത്തെ തുടർന്ന് കോടികൾ മുടക്കി സിനിമയിലെ ചില ഭാഗങ്ങൾ റീ ഷൂട്ട് ചെയ്തുവെന്നും വിവരമുണ്ടായയിരുന്നു. ഇങ്ങനെ ചിത്രത്തിലൂടെ മൈക്കിളിനെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നതാണ് ഒരു വിഭാഗം അഭിപ്രായപ്പെടന്നത്.
അതിനിടെ പ്രമുഖ വെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ വന്ന സിനിമയുടെ റേറ്റിങ്ങും വലിയ ചർച്ച ആകുന്നുണ്ട്.വെറും 35 ശതമാനം റേറ്റിങ് മാത്രമാണ് സിനിമയ്ക്ക് നിലവിലുള്ളത്. ‘വളരെ മോശം സിനിമ’ എന്നാണ് ബി.ബി.സി പോലും ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നതും മൈക്കിൾ കാണാൻ കാത്തിരുന്നവർക്കിടയിൽ ചെറിയ നിരാശയ്ക്ക് വഴിവെച്ചിട്ടുണ്ട്.
എന്തായാലും ഹോളിവുഡ് പ്രേമികൾ സിനിമ കണ്ടേ തീരു എന്ന വാശിയിലാണ്. അതിപ്പോൾ പോസറ്റീവ് ആയാലും ശരി നെഗറ്റീവ് ആയാലും ശരി കണ്ടിട്ട് ഈ കേട്ടതൊക്കെ തന്നെയാണോ സ്‌ക്രീനിലെന്ന് നോക്കട്ടെ എന്നും കണ്ടിട്ട് ബാക്കി കാര്യങ്ങൾ പറയാം എന്നുമാണ് പലരും പറയുന്നത്. വിമർശനങ്ങൾ പോലും വലിയ പബ്ലിസിറ്റിയായി മാറുന്ന ഇക്കാലത്ത് ചിത്രം റെക്കോഡ് ഭേദിച്ച് മുന്നേറുമോ. അതോ കാണിക്കൾക്കിടയിൽ കിടന്ന് കിതക്കുമോ എന്ന് കാത്തിരുന്ന തന്നെ നമുക്ക് കാണാം.
.jpg)


إرسال تعليق