താമരശ്ശേരി: നവീകരണ പ്രവർത്തനങ്ങൾക്കിടെ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ എസ്കവേറ്റർ ഉയർത്തുന്നതിനായി ഇന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിയന്ത്രണം. സംരക്ഷണ ഭിത്തി നിർമാണത്തിനിടെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് എസ്കവേറ്റർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്.
യന്ത്രം ഉയർത്തുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണം ഉണ്ടാകും.
മറ്റ് വാഹനങ്ങളെ നിയന്ത്രണങ്ങളോടെ കടത്തി വിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. എസ്കവേറ്റർ ഉയർത്തുന്നതിനൊപ്പം ചുരത്തിലെ മറ്റ് സുരക്ഷ പ്രവൃത്തികളും ഇന്ന് നടക്കും.
ഒൻപതാംവളവിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതിന്റെ തുടർ പ്രവൃത്തികൾ ഇന്ന് നടക്കും. പാറയിടിഞ്ഞ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഗാബിയോൺ നെറ്റ്' സ്ഥാപിക്കുന്ന ജോലികളും ഇന്ന് പൂർത്തിയാക്കും.
ഒൻപതാംവളവിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതിന്റെ തുടർ പ്രവൃത്തികൾ ഇന്ന് നടക്കും. പാറയിടിഞ്ഞ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഗാബിയോൺ നെറ്റ്' സ്ഥാപിക്കുന്ന ജോലികളും ഇന്ന് പൂർത്തിയാക്കും.
യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും നിർമാണ പ്രവൃത്തികളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
.jpg)

إرسال تعليق