മെസ്സിയെ കൊണ്ടു വന്ന് പന്ത് തട്ടിക്കലല്ല പണം തട്ടിലായിരുന്നു പദ്ധതിയെന്ന് കായിക മന്ത്രി ഒ ജെ ജെനീഷ്. ഇടതുപക്ഷ സര്‍ക്കാരിന്റെ 10 വര്‍ഷക്കാലത്ത് പുറത്തു വരാത്ത പലതുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടു നിന്നുവെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കായിക വകുപ്പില്‍ പോലും ഇത്തരത്തിലുള്ള അഴിമതിക്ക് അവസരമൊരുക്കിയിരുന്നു എന്നത് വളരെ ഗൗരവതരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മെസ്സി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പന്തുതട്ടുന്നു, മലപ്പുറവും കോഴിക്കോടുമടക്കമുള്ള സ്ഥലങ്ങളിലൂടെ അദ്ദേഹം ഓപ്പണ്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നു, റോഡിന്റെ ഇരുവശങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു എന്നതടക്കം പ്രചാരണം നടത്തി വലിയ രീതിയില്‍ സാമ്പത്തിക സമാഹരണമുണ്ടായി. എങ്ങനെയാണ് ഫണ്ട് വന്നത്, ഫണ്ട് കൊണ്ടുവരാനുള്ള ശേഷി ഈ സ്ഥാപനങ്ങള്ക്കുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഒന്നും പരിശോധിക്കാതെയാണ് തീരുമാനത്തിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ പോയത്. ഗവണ്മെന്റിന് ഇതില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന പ്രചാരണമാണ് നിരന്തരമായി ഇടതുമുന്നണി നേതാക്കന്മാരും സ്പോണ്‍സറും നിരന്തരം പറയുന്നത്. ഗവണ്മെന്റിന്റെ നഷ്ടമെന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നു എന്നുള്ളതാണ്. ഉദ്യോഗസ്ഥ തലത്തിലുള്ള ആളുകളെ വിന്യസിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ സേവനം കൂടി ഉള്‍പ്പെട്ടത് നഷ്ടമായി കണക്കാക്കാം. സര്‍ക്കാര്‍ സംവിധാനങ്ങളേയും സര്‍ക്കാരിന്റെ ലേബലും ദുരുപയോഗിച്ചു. സര്‍ക്കാര്‍ ലേബല്‍ ഉപയോഗിച്ചാണ് സാമ്പത്തിക സമാഹരണമുണ്ടായിട്ടുള്ളത്. അതിന് ഗവണ്മെന്റ് കൂട്ടുനിന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അതിനായി നിന്നുകൊടുത്തു. മുന്‍ മുഖ്യമന്ത്രി തന്നെ മെസ്സി കേരളത്തില്‍ വരുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് – മന്ത്രി വ്യക്തമാക്കി.ഔദ്യോഗികമായി അര്‍ജന്റീന ടീമുമായി ഒരു കരാര്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നുവെന്നും എന്നാല്‍ ആ കരാര്‍ ഗവണ്മെന്റിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കരാര്‍ തന്റെ കൈയിലുണ്ടെന്ന് സ്പോണ്സര് ഒരു മാധ്യമചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പക്ഷേ, ആ കരാര്‍ വായിക്കാന്‍ ഒപ്പമുള്ള മാധ്യമപ്രവര്ത്തകന് പറയുമ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് പറയുന്നത്. ഇതെല്ലാം വളരെ നിഗൂഡമായ രീതിയിലാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ഏതെങ്കിലും തരത്തിലുള്ള അഴിമതിയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഭാഗമായ മുഴുവന്‍ ആളുകളും സ്വാഭാവികമായും പ്രോസിക്യൂട്ട് ചെയ്യപ്പെടും – അദ്ദേഹം പറഞ്ഞു.
മെസ്സിയെ കേരളത്തില്‍ എത്തിക്കാം എന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്ഭവന്റെ അനുമതി ഇന്നാണ് ലഭിച്ചത്. പ്രത്യേക അന്വേഷണസംഘം വി അബ്ദുറഹിമാനെ കേസില്‍ പ്രതിചേര്‍ക്കും. സര്‍ക്കാരിന്റെ അപേക്ഷയില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് മുന്‍ കായികമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ലോക്ഭവന് അനുമതി നല്‍കിയത്. കേസിലെ മൂന്നാം പ്രതി ആയിരിക്കും വി അബ്ദുറഹിമാന്.





0 تعليقات