പ്രമുഖ കോൺഗ്രസ്‌ നേതാവ് സി പി ഐ (എം)ൽ ചേർന്നു.


കോൺഗ്രസിന്റെ അഴിമതിയിലും ജനവിരുദ്ധ സമീപനത്തിലും മനംമടുത്ത്  ഇരിക്കൂർ മണ്ഡലം മുൻ ബ്ലോക്ക് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച റീസൺ ചക്കാനിക്കുന്നേൽ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി പി ഐ (എം ) ൽ ചേരാൻ തീരുമാനിച്ചു.സി പി ഐ (എം ) ജില്ലാ കമ്മിറ്റി അംഗം സ. ബിനോയ്‌ കുര്യൻ ചെങ്കൊടി നൽകി സ്വീകരിച്ചു. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ കോമള ലക്ഷ്മണൻ, ഈ എസ് സത്യൻ ലോക്കൽ സെക്രട്ടറി ഉഷാദ് പി വി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ബി ഷാജു, ഡയസ് തോമസ്, ബാബു ഐസക്, ഷാജി കെ എസ് തുടങ്ങിയവർ പങ്കെടുത്തു.ദീർഘകാലം യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ച റീസൺ ചക്കാനിക്കുന്നേൽ  മണിപ്പാറയിലെ മുൻ പഞ്ചായത്ത്‌ മെമ്പർ കൂടിയായിരുന്നു.സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലും ജനപക്ഷ നയങ്ങളിലും ആകൃഷ്ടനായാണ് താൻ ഇടത് പക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01