തളിപ്പറമ്പ്: വാര്‍ദ്ധക്യസഹജമായ രോഗവും ഒറ്റപ്പെട്ട ജീവിതവും കാരണം വയോധിക കിണറില്‍ ചാടി മരിച്ചു.
ബക്കളം കാനൂലിലെ കിഴക്കേപുരയില്‍ കാര്‍ത്യായനി(75)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് കാര്‍ത്യായനിയെ ഇവരുടെതറവാട് വീടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.
സഹോദരങ്ങള്‍: പുരുഷോത്തമന്‍, (മുന്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍), ഗൗരി(കണ്ണാടിപ്പറമ്പ്), ശാന്തകുമാരി, വിജയന്‍, സുരേഷ്ബാബു, പരേതനായ ശശിധരന്‍.






0 تعليقات