ക്ലാസ്മുറികളിലും വായനശാലകളിലും ശാസ്ത്രമാസികകൾ


കണ്ണൂർ: 
ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണമായ യൂറിക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ശിൽപ്പശാല വിദ്യാഭ്യാസ പ്രവർത്തകൻ ഡോ പിവി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മാസികകളുടെ ചരിത്രവും വർത്തമനാവും എന്ന വിഷയത്തിൽ ടി ഗംഗാധരൻ, സി പി ഹരീന്ദ്രൻ, രമേശൻ കടൂർ എന്നിവർ അവതരണം നടത്തി. പരിഷത് ജില്ലാ പ്രസിഡന്റ് പിവി ജയശ്രീ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ ചർച്ചക്കുള്ള കുറിപ്പ് അവതരിപ്പിച്ചു. പി ശ്രീനിവാസൻ, പിവി പ്രസാദ്, അമൽ വേളം, പിപി സുനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ക്ലാസ്മുറികളിലും വായനശാലകളിലും ശാസ്ത്രമാസികകൾ എത്തിക്കാനും കുട്ടികൾക്കായുള്ള വിവിധ ഗവേഷണ പ്രവർത്തനങ്ങൾ, മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.  മാസിക ഉപസമിതി ചെയർമാൻ പി കെ ബൈജു ക്രോഡീകരിച്ച് സംസാരിച്ചു. മാസിക ഉപസമിതി കൺവീനർ കെ വൽസരാജൻ സ്വാഗതവും പി കെ സുധാകരൻ നന്ദിയും പറഞ്ഞു. 




Post a Comment

أحدث أقدم

AD01