പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനം, മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന് പി സന്തോഷ് കുമാർ എം പി


പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനമെന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയെന്നും പി സന്തോഷ്കുമാർ എം പി. ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണോ എന്ന് അത്ഭുതം തോന്നിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭിസംബോധന മാതൃക പെരുമാറ്റ ചട്ടലംഘനമെന്ന് സന്തോഷ്‌ കുമാർ എം പിയുടെ വാക്കുകൾ. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്ന് സന്തോഷ്‌ കുമാർ എംപി. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് അയച്ചു. എങ്ങനെ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് പ്രസംഗം നടത്തിയത്. എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല. നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ നാടകം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01