ഇരിട്ടി: ജ്യേഷ്ഠൻ മരിച്ച് മണിക്കൂറുകൾക്കു ശേഷം അനുജനും മരിച്ചു.ഇരിട്ടി നേരംമ്പോക്കിലെ പന്നിയോറഹൗസിൽ കൂടത്തിൽ രാജൻ (74) മരണപ്പെട്ട് മണിക്കുറുകൾക്കു ശേഷമാണ് അനുജൻ പേരാവൂർ മണത്തണയിലെ ഹരിദാസൻ (70) അന്തരിച്ചത്. ഫിലിം റെപ്രസെൻ്റീവറായിരുന്ന രാജൻ ഇന്ന് (ഞായറാഴ്ച്ച) രാവിലെ 5 മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. വൈകീട്ട് 4 മണിയോടെ ഇദ്ദേഹത്തിൻ്റെ ശവസംസ്ക്കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അർബുദ ബാധിതനായി ചികിത്സയിലായിരുന്ന അനുജൻ ഹരിദാസനും മരണത്തിനു കീഴടങ്ങിയത്. മണത്തണചപ്പാരം ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മരണപ്പെട്ട ഹരിദാസൻ പരേതരായ തിട്ടയിൽ ഗോപാലൻ നായരുടെയും കൂടത്തിൽ ശ്രീദേവിയമ്മയുടെയും മക്കളാണ് ഇരുവരും ഹരിദാസൻ്റെ ഭാര്യ: ശോഭ. മക്കൾ: അനൂപ്, ദീപ. മരുമകൻ: സതീശൻ. മുൻ ഇരിട്ടി നഗരസഭ കൗൺസിലറും സി.പി.എം ഇരിട്ടി ലോക്കൽ കമ്മിറ്റിയംഗവുമായപി.വി.പ്രേമവല്ലിയാണ് മരണപ്പെട്ട രാജൻ്റെ ഭാര്യ. മക്കൾ: രാജീവൻ (ഓട്ടോ ഡ്രൈവർ), രമ്യ (മാജിക് ഫ്രെയിം കൽപ്പന തിയേറ്റർ, ഇരിട്ടി ), മരുമക്കൾ: പ്രശാന്തിനി (മാജിക് ഫ്രെയിം കൽപ്പന തിയേറ്റർ, ഇരിട്ടി ), ജയശീലൻ (എ.എസ്.ഐ, ഇരിട്ടി പൊലിസ് സ്റ്റേഷൻ ). മരണപ്പെട്ട ഹരിദാസൻ്റെ സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് മണത്തണയിലെ കുടുംബശ്മശാനത്തിൽ.

.jpg)

Post a Comment