പശ്ചിമേഷ്യൻ സംഘർഷം കേരളത്തിലടക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിലക്കയറ്റം ഉൾപ്പെടെയുള്ള ഇത്തരം പ്രതിസന്ധികളെ നേരിടാൻ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ അനിവാര്യമാണെന്നും പ്രകാശ് കാരാട്ട്. യുദ്ധസാഹചര്യങ്ങൾ സാധാരണക്കാരെ ബാധിക്കുമ്പോൾ ഇത്തരം വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ മുൻകാലങ്ങളിൽ കേരള സർക്കാർ പുലർത്തിയ മികവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർക്കാനും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാനുമായി കേരളം കോടതിയിലടക്കം നടത്തിയ പോരാട്ടം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാണെന്നും, ഈ പോരാട്ടം തുടരാൻ ഇടതുപക്ഷം വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാർദ്ദവും മതേതര സ്വഭാവവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും ബി.ജെ.പിയുടെ വർഗീയതയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും കാരാട്ട് വിമർശിച്ചു. കർണാടകയിലെ സാഹചര്യം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശപണം രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് തടയാൻ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമത്തെ ഭേദഗതികളിലൂടെ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും, ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത് എന്നാൽ യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

.jpg)

Post a Comment