ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഫെഫ്കയുടെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ റിമാന്റിലായ രഞ്ജിത്തിനെ ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ , ജി എസ് വിജയൻ എന്നിവർ അറിയിച്ചു. ഇതിനു പിന്നാലെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്തക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും പത്രക്കുറിപ്പിലൂടെ അറിയിച്ചത്. നേരത്തെ ഫോർട്ട് കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് സംവിധായകൻ കൊച്ചി സ്വദേശിയായ യുവനടിയെ അക്രമിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തൊടുപുഴയിൽ വച്ച് അറസ്റ്റിലായ രഞ്ജിത്തിനെ പതിന്നാലു ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ബിഎൻഎസ് പ്രകാരമുള്ള ഗുരുതരമായാവകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് രാവിലെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ ഡിസ്ചാർജ് ചെയ്തു. മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിക്കുകയായിരുന്നു.

.jpg)

إرسال تعليق