ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്


പാനൂർ: പാനൂരിനടുത്ത് പുത്തൂരിൽ ഗൾഫിൽ നിന്നും വന്ന യുവാവ് വിദേശമദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകിയില്ലെന്നും ആരോപിച്ച് കുടുംബത്തിന് നേരെ ഭീഷണിയും അക്രമവും. അഞ്ച് പേർക്കെതിരേ പാനൂർ പൊലീസ് കേസെടുത്തു. പുത്തൂർ നിള്ളങ്ങൽ സ്വദേശി ചന്ദ്രൻ(62), ഭാര്യ പ്രീത (56) എന്നിവരെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും, മകളുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് കേസ്. അനിൽകുമാർ, ദിലീഷ്, സജേഷ് എന്നിവരെയാണ് വീട്ടിന് മുന്നിൽ തടഞ്ഞു നിർത്തി അക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ കെ. രാജേഷ്, അജയ്, അനൂപ്, അഭിലാഷ്, വൈഷ്‌ണവ് എന്നിവർക്കെതിരേയാണ് പാനൂർ പൊലിസ് കേസെടുത്തത്. മകളുടെ ഭർത്താവ് ഗൾഫിൽനിന്ന് വന്നപ്പോൾ ഒന്നാം പ്രതിക്ക് മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് ചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നത്.



Post a Comment

أحدث أقدم

AD01