UDF രാഷ്ട്രീയമായ മത്സരത്തിന് പകരം വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്: എളമരം കരീം


കോഴിക്കോട്, പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് രാഷ്ട്രീയമായ മത്സരത്തിന് പകരം വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇടതുമുന്നണി സർക്കാർ കൈവരിച്ച നേട്ടങ്ങളും പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും T.P രാമകൃഷ്ണന്റെ വ്യക്തിത്വവും എല്ലാം എൽഡിഎഫിന് അനുകൂല ഘടകങ്ങളായി മാറിയിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രാചരണം നടത്താൻ UDF സ്ഥാനാർത്ഥി സന്നദ്ധമായി വന്നത് അപകടകരമായ പ്രവണതയാണെന്നും എളമരം കരീം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നൽകുന്ന വെൽഫെയർ പാർട്ടി, പേരാമ്പ്ര മണ്ഡലത്തിലെ UDF സ്ഥാനാർത്ഥിയുടെ വിജയത്തിനായി കൺവെൻഷൻ കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു. കൺവെൻഷനുവേണ്ടി പ്രസിദ്ധീകരിച്ച നോട്ടീസിൽ UDF സ്ഥാനാർത്ഥി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് നേതൃത്വം നൽകുന്ന യോഗം മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ സ്ഥാനാർത്ഥി ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു പിന്മാറുകയായിരുന്നു. ഇത് പേരാമ്പ്രയിലെ ഒരു യോഗം എന്നത് മാത്രമായി ചുരുക്കി കാണാൻ ആകില്ല, സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കാര്യത്തിലും ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടുവെന്നത് വനിതാ ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്ന നൂർബീനാ റഷീദ് കഴിഞ്ഞദിവസം വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. ആയതിനാൽ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട മതരാഷ്ട്രീയ സംഘടനകളുമായി ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് ജനാധിപത്യ പാർട്ടിക്ക് ഒരിക്കലും ചേരാത്തതാണെന്നും എളമരം കരീം പറഞ്ഞു. ആ‌ർഎസ്എസ് പോലെ തന്നെ മതരാഷ്ട്രീയം ഉയർത്തുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. UDF സ്ഥാനാർത്ഥിക്ക് വേണ്ടി ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിയ വെൽഫെയർ പാർട്ടിയുടെ കൺവെൻഷൻ വലിയ രോഷമാണ് വോട്ടർമാർക്ക് ഇടയിൽ സൃഷ്ടിച്ചതെന്നും എളമരം കരീം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01