എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്


തിരുവനന്തപുരം: 
എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിനാണ് എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്.ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11 നാണ്​ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം​ സസ്പെൻഡ്​ ചെയ്തിരുന്നു. രണ്ട്​ ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്​പെൻഡ്​ ചെയ്തത്​ കേരളത്തിന്‍റെ സിവിൽ സർവീസ്​ ചരിത്രത്തിൽ ആദ്യവുമായിരുന്നു. എന്നാൽ ഗോപാലകൃഷ്​ണ​ന്‍റെ സസ്​പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തി​​നെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.



Post a Comment

أحدث أقدم

AD01