‘മന്ത്രിമാരുടെ പട്ടിക ഇന്ന് പൂർത്തിയാകും’; സണ്ണി ജോസഫ്


മന്ത്രിമാരുടെ പട്ടിക ഇന്ന് പൂർത്തിയാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.  ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറെ കാണുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും. അന്തിമ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറും. വകുപ്പുകൾ സത്യപ്രതിജ്ഞ ചെയ്യുന്ന മുറയ്ക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി തീരുമാനം ഉണ്ടാകും. അതേസമയം, വകുപ്പുകളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. മന്ത്രിമാർക്ക് ഏതൊക്കെ വകുപ്പുകൾ നൽകുമെന്ന തീരുമാനം വൈകുമെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ പട്ടിക ആദ്യം കൈമാറും. വകുപ്പുകളുടെ ധാരണ പിന്നീടായിരിക്കും. ഘടക കക്ഷികളുടെ വകുപ്പ് ഏറ്റെടുക്കുന്നതിലും തർക്കം തുടരുകയാണ്. സിപി ജോണിന് സഹകരണം നൽകിയില്ലെന്നും എന്നാൽ ഗതാഗതം നൽകുന്നത് ധാരണയിലുണ്ട്. രണ്ടര വർഷം ടേം വ്യവസ്ഥയിൽ പക്ഷപാതമെന്ന് ചൂണ്ടിക്കാട്ടി അനൂപ് ജേക്കബും മാണി സി കാപ്പനും രംഗത്തെത്തി. സി പി ജോണിന് അഞ്ച് വർഷം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു.



Post a Comment

أحدث أقدم

AD01