ചലച്ചിത്ര അക്കാദമിക്ക് ഒരുപാട് ചെയ്യാനുണ്ട്. മുമ്പ് ഇരുന്നവർ അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ നടത്തിപ്പ് മാത്രമല്ല ഇതിലൂടെ ചെയ്യേണ്ടത്. കാൻ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ മേളയെ ഉയർത്തണം.
വ്യക്തിപൂജകൾക്ക് പകരം നല്ല സിനിമയെ ഉയർത്തിക്കാട്ടുന്ന രീതി വേണം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും ജോയ് മാത്യു വ്യക്തമാക്കി.
അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ജോയ് മാത്യു നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് രേഖകള്‍ പുറത്തുപോയതില്‍ ‘അമ്മ’ നേതൃത്വം മറുപടി പറയണമെന്നും ജോയ് മാത്യു പറഞ്ഞു.
. ജനാധിപത്യ ബോധം വളരെ കുറവുള്ള ആള്‍ക്കാരാണ് കമ്മിറ്റിയില്‍ വന്നിട്ടുള്ളത്. എന്താണ് എവിടെയാണ് പറയേണ്ടതെന്ന് അറിയില്ല. വാര്‍ത്താമാധ്യമങ്ങളോട് പറയാന്‍ പാടില്ല എന്ന് പറഞ്ഞത് പോയി പറയുക, വ്യക്തിപരമായ കാര്യങ്ങള്‍ പുറം ലോകത്തോട് പറഞ്ഞ് വലിയ വിഷയമാക്കുക എന്നിവയാണ് നടക്കുന്നത്. പരസ്പര സൗഹാര്‍ദവും മനസിലാക്കലുമില്ല, ശത്രുതാമനോഭാവത്തോടെയാണെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും.
രേഖ പുറത്ത് പോയതിനു ജനറല്‍ സെക്രട്ടറി മറുപടി പറയണം – അദ്ദേഹം പറഞ്ഞു. 28ന് നടക്കുന്ന എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുമെന്നും പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം കേള്‍ക്കാന്‍ തയാറാകണം. വനിതാ നേതൃത്വം എന്നോ പുരുഷ നേതൃത്വം എന്നോ ഇല്ല. നേതൃത്വം എല്ലവരേയും ചേര്‍ത്ത് പിടിച്ചു പോകണം – അദ്ദേഹം പറഞ്ഞു.
.jpg)

.gif)
Post a Comment