ചേടിച്ചേരി പുഴലി ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിന വാർഷിക പൂജയും മേൽശാന്തിക്കുള്ള യാത്രയയപ്പും നടത്തി. ഈ വർഷത്തെ പുനപ്രതിഷ്ഠാദിന വാർഷിക പൂജയും ദീർഘകാലം ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ച മേൽശാന്തി ബി. ഗോപാലക്ഷ്ണ ഭട്ട് അവർക്കുള്ള യാത്രയയപ്പ് ചടങ്ങും 2026 മെയ് 28 നു വ്യാഴ്ച രാവിലെ സവിശേഷമായ ചടങ്ങുകളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
രാവിലെ ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന വിശേഷാൽ പ്ലജകൾക്കും ചടങ്ങുകൾക്കും ശേഷം രാത്രി 7 മണിക്ക് നിറമാലയും ഉണ്ടായിരുന്നു. തന്ത്രി മേൽശാന്തിയേ പൊന്നാടയിട്ടു ആദരിച്ചു. ക്ഷേത്രം ചെയർമാൻ എ. ഒ കരുണാകരൻ, പഞ്ചായത്ത് മേമ്പർ അനഘ, ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. രാത്രി കൈരളി കൊൽക്കളി സംഘം കൊൽകളി അവതരിപ്പിച്ചു.
.jpg)
.gif)
إرسال تعليق