വ്യാജ കേസ് നൽകി എന്നുപറഞ്ഞ എക്‌സിക്യൂട്ടീവ് അംഗം ഞാൻ;അൻസിബയുടെ മെസേജ് കാരണം കുടുംബപ്രശ്‌നമുണ്ടായി:ലക്ഷ്മിപ്രിയ


കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അന്‍സിബയ്‌ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്‌സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. 'മെസേജ് കാരണം കുടുംബത്തില്‍ പ്രശ്‌നം ഉണ്ടായി. വനിതാ സെല്ലില്‍ പരാതി കൊടുത്തത് എഫ്‌ഐആര്‍ ഇടാനല്ല. വ്യക്തത വരുത്താനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ സ്‌പോണ്‍സറിനെ എതിര്‍ത്തത് അന്‍സിബ മാത്രമല്ല. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല', ലക്ഷ്മിപ്രിയ പറഞ്ഞു. 



إرسال تعليق

0 تعليقات