നീറ്റ് ചോദ്യപേപ്പർ ചോർച്ച: വീഴ്ച സമ്മതിച്ച് കേന്ദ്രം, ഉത്തരവാദിത്തം നിഷേധിച്ചു എൻടിഎ


രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചു കുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പരസ്പ വിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാരും പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (എൻ ടി ). സുരക്ഷാ ശൃംഖലയിൽ വീഴ്ച സംഭവിച്ചു എന്ന് കേന്ദ്രം സമ്മതിച്ചപ്പോൾ, ചോദ്യപേപ്പർ തങ്ങളുടെ സിസ്റ്റത്തിൽ നിന്ന് ചോർന്നിട്ടില്ലെന്നാണ് എൻ ടി പാർലമെന്ററി സമിതിക്ക് മുന്നിൽ വ്യക്തമാക്കിയത്. ഇതോടെ ചോദ്യപേപ്പർ ചോർച്ച എവിടെ വച്ച് സംഭവിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയേറിനേരത്തെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പരീക്ഷാ സംവിധാനത്തിലെ വീഴ്ച പറ്റി എന്ന് അംഗീകരിച്ചുവെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയില്ല. എന്നാൽ ഇതിനിടെയാണ് എൻ ടി ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, ചോർച്ച സംഭവിച്ചത് തങ്ങളുടെ ഡിജിറ്റൽ സംവിധാനത്തിലൂടെയല്ലെന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഇതോടെ സിബി അന്വേഷണത്തിന്റെ പരിധിയിൽ ഉള്ള വിഷയം കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ചോർച്ച ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യവ്യാപകമായ ഒരു ശൃംഖല ഇതിനു പിന്നിൽ ഉണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ സിബി അന്വേഷണം കൂടുതൽ വ്യാപകം ആക്കിയിരുന്നു.



Post a Comment

أحدث أقدم

AD01