വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതിന്റെ ചൂട് പോകാതിരിക്കാൻ നമ്മളെ സഹായിക്കുന്ന ഒന്നാണല്ലേ കാസറോൾ. കാസറോളുകൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ, ഒരു കാസറോൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അറിയാമോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണത്തിന്റെ ചൂട് കൂടുതൽ നേരം നിലനിർത്താൻ സാധിക്കും. ഭക്ഷണത്തിന്റെ ചൂട് കൂടുതൽ നേരം പിടിച്ചുനിർത്താൻ സഹായിക്കുന്ന ആദ്യത്തെ ടിപ്പ് കാസറോൾ പ്രീ-ഹീറ്റ് ചെയ്യുക എന്നതാണ്. അൽപ്പം ചൂടുവെള്ളം 2 മിനുട്ട് നേരം കാസറോളിൽ ഒഴിച്ച് വെക്കുക. പിന്നീട് വെള്ളം കളഞ്ഞതിന് ശേഷം മാത്രം ഭക്ഷണം കാസറോളിലേക്ക് മാറ്റുക. അതുപോലെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് തിളച്ച പാടെ ഭക്ഷണം കാസറോളിലേക്ക് മാറ്റുക എന്നത്. കാസറോൾ നിറച്ച് ഭക്ഷണപദാർഥം വെക്കുന്നത് പകുതിയാക്കി വെക്കുന്നതിനേക്കാൾ ഗുണം ചെയ്യും. അനാവശ്യമായി മൂടി തുറന്നു കളിക്കുന്നതും ഒഴിവാക്കണം. ഇത്തരം കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണം കൂടുതൽ നേരം ചൂടോടെ നിലനിർത്താൻ സാധിക്കും. എങ്ങിനെയുള്ള കാസറോളുകളാണ് നിങ്ങൾ വാങ്ങിക്കുന്നത് എന്നതിലും കാര്യമുണ്ട്. പ്ലാസ്റ്റിക് ബോഡിയുള്ള കാസ്റോളുകളും സ്റ്റീൽ കാസ്റോളുകളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ഇതിൽ ഏറ്റവും ബെസ്റ്റ് സ്റ്റീൽ കാസ്റോളുകളാണ്. ആരോഗ്യ സംരക്ഷണത്തിനും കൂടുതൽ കാലം ഉപയോഗിക്കാനും നല്ലത് സ്റ്റീൽ കാസ്റോളുകളാണ്. വൃത്തിയാക്കാനും കൂടുതൽ നേരം ചൂടോടെ ഭക്ഷണം നിലനിർത്താനും സ്റ്റീൽ കാസ്റോളുകൾ സഹായിക്കും. കുട്ടികൾ ഉള്ള വീടാണ് എങ്കിൽ അവരുടെ ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും നല്ലത് സ്റ്റീലാണ്. പ്ലാസ്റ്റിക് കാസറോളുകൾ ഉപയോഗിക്കാൻ എളുപ്പവും വില താരതമ്യേന കുറവുമാണെങ്കിലും സ്റ്റീൽ കാസ്റോളുകളുടെ അത്രയും ഗുണം ലഭിക്കില്ല.

.jpg)

.gif)
Post a Comment