ഡൽഹി: ഇന്ധനവിലവർധനവിനെ തുടർന്ന് ഭക്ഷണങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്റുകളും ഫുഡ് ഡെലിവറി ആപ്പുകളും 5 മുതൽ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എൽപിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വർധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം പെട്രോൾ, ഡീസൽ വർധനവ് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ വർഷവും സെപ്‌തംബറിൽ റസ്റ്റോറൻ്റ് മേഖലയിൽ വില പരിഷ്‌കരിക്കാറുണ്ട്. എന്നാൽ ഈ വർഷം ജൂലൈ 1 മുതൽ വില വർധിപ്പിക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന് നാഷണൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) ചെയർമാനും വൗ മോമ സഹസ്ഥാപകനുമായ സാഗർ ദാര്യാനി പറഞ്ഞു. "ഇന്ധനവിലയിലെ വർധനവ് ഞങ്ങളുടെ ഗതാഗതം, പാക്കേജിംഗ്, അസംസ്കൃത വസ്തുക്കൾ, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകൾ എന്നിവ വർധിപ്പിക്കും. വില കൂട്ടുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഞങ്ങളുടെ ജീവനക്കാരുടെ ജീവിതച്ചെലവ് പോലും ഉയരുന്ന തരത്തിലാണ് ഇതിൻ്റെ ആഘാതം" കഫേ ഡൽഹി ഹൈറ്റ്സിന്റെ സ്ഥാപകനായ വിക്രാന്ത് ബത്ര പറയുന്നു.
അമുലും മദർ ഡയറിയും പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്. ബർഗർ, ബിരിയാണി, പിസ്സ, സാൻഡ്‌വിച്ച് എന്നിവയുടെയെല്ലാം വില കൂടുമെന്നാണ് വിവരം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിൽ ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറയും. സൗജന്യ ഡെലിവറിക്കുള്ള മിനിമം ഓർഡർ തുക വർധിപ്പിച്ചേക്കും
എൽപിജി ക്ഷാമത്തെ തുടർന്ന് 10 ശതമാനം റസ്റ്റോറൻ്റുകളും കഴിഞ്ഞ മാസം താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. 60 മുതൽ 70 ശതമാനം വരെയുള്ള റസ്റ്റോറൻ്റുകൾ ഇൻഡക്ഷൻ അടുപ്പുകളെ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലേക്ക് മാറുകയും വിഭവങ്ങൾ വെട്ടിച്ചുരുക്കി പ്രവർത്തന സമയം കുറയ്ക്കുകയും ചെയ്തു.
.jpg)


إرسال تعليق