കോട്ടൂർ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ നിർവഹിച്ചു .

 



 ശ്രീകണ്ഠപുരം നഗരസഭയിൽ കോട്ടൂർ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ നിർവഹിച്ചു. സെക്രട്ടറി ടിവി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ നിഷിദ്ധ റഹ്മാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ കെ വി ഫിലോമിന ടീച്ചർ, പി പി ചന്ദ്രാഗദൻ മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥിയായിരുന്നു.  നഗര സൗന്ദര്യത്തിന് മോഡി കൂട്ടുന്നതിനായി  സ്പോൺസർഷിപ്പിലൂടെ ലഭിച്ച ലൈറ്റ്കൾ നഗരസഭയുടെ നേതൃത്വത്തിൽ ഭരണാനുമതി വാങ്ങിയാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ,  പി നൂർദിൻ, കെ ബിജു, സിന്ധു മധു സൂദനൻ, കൗൺസിലർ എൻ പ്രേമോദ്, ഡോ അഗസ്റ്റിൻ, വ്യാപാരി പ്രതിനിധി അബ്ദുൾ  ഖാദർ, കെ എസ് ഇ ബി എ ഇ രഘു തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.



Post a Comment

Previous Post Next Post

AD01