ഇരിക്കൂർ: ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയം പ്രസിഡൻ്റ് പി. സജീവൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ. ജില്ലാ വൈസ് പ്രസിഡൻ്റ് നാരായണൻ കൊയിറ്റി, കെ.പി.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ പ്രസിഡൻ്റ് എ. അനിൽ കുമാർ, സി.വി. ദിവാകരൻ, സാംസ്കാരിക നിലയം സെക്രട്ടറി വി. സന്തോഷ്, ബി. ആനന്ദബാബു, പി.വി. രാമകൃഷ്ണൻ, വി.നാരായണൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.



0 Comments