‘മോളെ പോയി വകതിരിവ് പഠിപ്പിക്ക്’; വിസ്മയയ്ക്ക് പിന്നാലെ മോഹന്‍ലാലിനെതിരെയും സൈബര്‍ അധിക്ഷേപം


ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് നടനെതിരെ കടുത്ത സൈബര്‍ അധിക്ഷേപം നടക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കണം എന്നും മകളുടെ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നുമാണ് ഇവർ പറയുന്നത്. നേരത്തെ വിസ്മയയ്‌ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. മോഹൻലാലി​ന്റെ വില കളഞ്ഞെന്നും ഇനി സിനിമ കാണാൻ തിയറ്ററിലേക്കില്ലന്നുമാണ് ഒരാൾ കുറിച്ചത്. തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നു, പൃഥ്വിരാജി​ന്റെ ​ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാൽ മനസിലാകും, സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള പ്രതികരണം, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഫേസ്ബുക്കിലാണ് കടുത്ത വിദ്വേഷ കമ​ന്റുകൾ ഉയർന്നുവന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്നതിനെ വിസ്മയ നിശിതമായി വിമർശിച്ചിരുന്നത്. പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് വിസ്മയ കുറിച്ചത്.



Post a Comment

0 Comments