മേഴ്‌സിക്കുട്ടിയമ്മയുടെ മകന് വഴിവിട്ട നിയമനമെന്ന് പരാതി; നിയമനം ഇടത് സര്‍ക്കാരിന്റെ കാലത്ത്.

 

 മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മകന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട നിയമനം നല്‍കിയതായി പരാതി. 2023ലാണ് ടി എം അരുണിന് ജില്ലാ വികസന കമ്മീഷണര്‍ ആയി നിയമനം ലഭിച്ചത്. ആലപ്പുഴയിലായിരുന്നു നിയമനം. പിന്നീട് കൊല്ലത്തേക്ക് സ്ഥലം മാറ്റവും നല്‍കി.നിയമനത്തിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവുമായ ഫൈസല്‍ കുളപ്പാടമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വഴിവിട്ട് സഹായിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. 



إرسال تعليق

0 تعليقات