നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിൽ നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പൊലീസ്. പ്രൊഡക്ഷൻ കൺട്രേളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെനായിരുന്നു അൻസിബയുടെ പരാതി. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് നടി നീന കുറുപ്പ് പൊലീസിന് മൊഴി നൽകി. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. താരസംഘടന അമ്മയിൽ തർക്കങ്ങളും ചേരിതിരിവും രൂക്ഷമാണ്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് ഇന്ന് കാണുന്ന നിയിലേക്ക് വളർന്നത്. കുടുംബ സംഗമത്തിന് പിന്നാലെ ജോയിന്‍റ് സെക്രട്ടറിയായിരുന്ന അൻസിബ സ്ഥാനം രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് രാജി എന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്നും അപവാദ പ്രചാരണം നടത്തിയെന്നുമാണ് അന്‍സിബയുടെ ആരോപണം.


0 Comments