സംസ്ഥാനം ഒട്ടാകെ എക്‌സൈസ് ഡിപ്പാർട്മെന്റ് സമൂഹത്തിൽ നിന്നും ലഹരിവസ്തുക്കൾ ഉന്മൂലനം ചെയ്യുന്നതിനായി നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയുമായി നടത്തിയ സംയുക്ത പരിശോധനയിൽ കാറിൽ 150 ഗ്രാം കഞ്ചാവ് കൈവശം വെച്ചു കടത്തികൊണ്ട് വന്ന കുറ്റത്തിന് മാനന്തവാടി കണിയാരം സാദിക്ക്, ഷറഫുദ്ദീൻ. ഉല്ലാസ്, എന്നിവരെ അറസ്റ്റു ചെയ്തു . പരിശോധന പാർട്ടിയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ കെ. കെ, പ്രിവന്റീവ് ഓഫീസർ പ്രജീഷ് എ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് കെ.എം, വിപിൻ. പി, അതുൽ ആനന്ദ്, അമൽ ജിഷ്ണു എന്നിവർ പങ്കെടുത്തു.






0 تعليقات