കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയിലധികം രൂപ വരുന്ന 1281.7 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് കുമ്പള സ്വദേശി അബ്ദുൽ റംഷീദിനെ അറസ്റ്റു ചെയ്തു. ഞായറാഴ്ച്ച രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്‌ദുൾ റം ഷീദ്. ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്ററ്റംസ് പരിശോധിക്കുകയായിരുന്നു ദേഹപരിശോ ധനയിലാണ് ഗുളികളായി കുഴമ്പുരൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. നേരത്തെ വഞ്ചനാകുറ്റത്തിന് കോഴിക്കോട് സൈബർ പൊലിസ് രജിസ്‌റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്ന് കസ്റ്റംസ് അറിയിച്ചു പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി എയർപോർട്ട് പൊലിസിന് കൈമാറി. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ അന്താരാഷ്ട്ര മാർകറ്റിൽ കോടികൾ വിലമതിപ്പുള്ള സ്വർണം പിടികൂടുന്നത്.



Post a Comment

0 Comments