ഇരിക്കൂർ: ഓപ്പറേഷൻ തൂഫാൻ. ലഹരി വിരുദ്ധ ദിനം എന്നിവയുടെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പെനാൾട്ടി ഷൂട്ട്‌ഔട്ട് മത്സരവും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി. കെ. സുലേഖ ഉൽഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി. ഷംസുദ്ധീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ പി സൗമിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ യു. പി. അബ്ദു റഹ്മാൻ,എമീമരാജേഷ്,യു. ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ. വി. വി,ജീവനക്കാർ എന്നിവർ പങ്കെടുത്തു.




0 تعليقات