സണ്ണി ജോസഫിൻ്റെ ബന്ധു നിയമന വിവരം പുറത്തായതോടെ, സർക്കാർ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു.

 

മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്വന്തം സഹോദരി ഭർത്താവിനെ നിയമിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്. നിയമനം സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നതോടെ സർക്കാരിൻ്റെ വെബ്സൈറ്റും ബ്ലോക്ക് ചെയ്തു. ഓഫീസ് വിവരങ്ങളും മറ്റും പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന വെബ്സൈറ്റാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

www.eoffice.kerala.gov.in എന്ന വെബ്സൈറ്റാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ അപ്ഡേഷൻ്റെ ഭാഗമായാണ് ബ്ലോക്ക് ആയതെന്ന് പൊതുഭരണ വകുപ്പിൻ്റെ വിശദീകരണം. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരേയും പ്രതികരിക്കാനോ കൃത്യമായ മറുപടി നൽകാനോ മുഖ്യമന്ത്രി വി ഡി സതീശനോ മന്ത്രി സണ്ണി ജോസഫോ തയ്യാറായിട്ടില്ല.സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പഠിച്ചിട്ട് പറയാമെന്നുമാണ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. വിവാദങ്ങൾ തുടങ്ങിയിട്ട് രണ്ട് ദിവസത്തിന് ശേഷവും വിഷയത്തിൽ പ്രതികരിക്കാൻ ഇവർ തയ്യാറാകാത്തതിലും വലിയ പ്രതിഷേധമുണ്ട്.



Post a Comment

Previous Post Next Post

AD01