പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് യുവതിക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിനിയും പയ്യോളി ഗ്രാമീണ ബാങ്കിലെ ജീവനക്കാരിയുമായ ബിയൂഷയ്ക്കാണ് (32) പരിക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് പാസഞ്ചർ സ്പെഷ്യൽ ട്രെയിനിൽ ജോലിക്ക് എത്തിയതായിരുന്നു ബിയൂഷ. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയ ശേഷം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.
ഉടൻ തന്നെ റെയിൽവേ അധികൃതരും യാത്രക്കാരും ചേർന്ന് ഇവരെ പയ്യോളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തുടർചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പരിക്ക്ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
.jpg)


.gif)
Post a Comment