തളിപ്പറമ്പ് : കൂട്ടമൊട്ടയടിയുടെ 51ാം അനുസ്മരണ ദിനത്തിൽ അടിയന്തിര മൊട്ടകൾ ഒത്തുചേർന്നു. 1975 ജൂലായ് 11 ന് തളിപ്പറമ്പ് പഴയ പോലീസ് സ്റ്റേഷനിൽ വെച്ച് മൊട്ടയടി ശിക്ഷക്ക് വിധേയരായ അന്നത്തെ 19 വിദ്യാർത്ഥി നേതാക്കളിൽ പെട്ടവരാണ് ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ ഒത്തുചേർന്നത്.
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ട 19 പേരെയാണ് സമരം ചെയ്തതിന് സര്‍ സയ്യിദ് കോളേജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ മരണപ്പെട്ടു. ബാക്കി 18 പേരാണ് ഒത്തു ചേർന്നത്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളാ സ്റ്റുഡന്റ് കോണ്‍ഗ്രസിലെ(കെ.എസ്.സി) ഏഴുപേര്‍, കോണ്‍ഗ്രസ് പരിവര്‍ത്തനവാദി വിഭാഗത്തിലെ അഞ്ചുപേര്‍, എസ് എഫ് ഐക്കാരായ ആറുപേരും ഒരു സംഘടനയിലും അംഗമല്ലാത്ത മറ്റൊരാളും ഇക്കൂട്ടത്തില്‍ പെടുന്നു. അന്നത്തെ എസ് ഐ അബൂബക്കറാണ് പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിച്ചതിന് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകനും പരിവര്‍ത്തനവാദി വിദ്യാര്‍ത്ഥി വിഭാഗം നേതാവുമായിരുന്ന കെ.സുനില്‍കുമാര്‍ പറയുന്നു. കൂട്ടത്തിലുള്ളവര്‍ പലരും പ്രീഡിഗ്രിക്കാരാണ്. ഇവരെ സ്‌റ്റേഷനിലെത്തിക്കുമ്പോള്‍ തലേന്ന് അറസ്റ്റ് ചെയ്യപ്പെട്ട, അന്ന് പരിവര്‍ത്തനവാദി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ പ്രകൃതി ചികില്‍സാ വിദഗ്ദ്ധന്‍ ഡോ.എസ്.കെ.മാധവന്‍ സ്‌റ്റേഷനിലുണ്ടായിരുന്നു. തൃച്ചംബരത്ത് മരണപ്പെട്ട ഒരു പോലീസുകാരന്റെ വീട്ടിലെത്തിയ അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ജോസഫ് തോമസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് സുനില്‍കുമാര്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ വസ്ത്രം ധരിക്കാനനുവദിച്ചതിന് എസ് ഐയെ ചീത്തവിളിച്ച എസ്.പി. എസ്.കെ.മാധവന്റെ കഴുത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. എസ്.പി.പോയതിന് ശേഷമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ കാര്യങ്ങള്‍ നടത്തിയത്.
മുഴുവന്‍ വിദ്യാര്‍ത്ഥികളേയും അടിവസ്ത്രത്തിലാക്കി മൊട്ടയടിപ്പിച്ച ശേഷം അർദ്ധ നഗ്നരാക്കി മഴയിൽ തളിപ്പറമ്പ് നഗരത്തിലൂടെ ഓടിച്ചത്.




0 Comments