ഇരിട്ടി- മട്ടന്നൂർ കെ എസ് ടി പി റോഡിൽ അപകടം തുടർകഥയാവുമ്പോൾ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ കൂത്തു്പറമ്പ് അസി. പോലിസ് കമ്മീഷണർ സിബി ടോം മിന് നിവേദനം നൽകി. കഴിഞ്ഞ ദിവസം രണ്ട് പേർ മരിക്കാനിടയായ അപകടം നടന്ന കൂരൻ മുക്ക് - ഉളിയിൽ മേഖലയിൽ നിന്ന് ആയിരത്തോളം പേരുടെ ഒപ്പ് ശേഖരിച്ചാണ് എ സി പി ക്ക് പരാതി നൽകിയത്. മൽസര ഓട്ടത്തിനെതിരെയും അനിയന്ത്രിത പാർക്കിംങിനെതിരെയും ശക്തമായ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻഅടുത്ത ദിവസം മേഖലയിലെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് എസിപി പറഞ്ഞു. പി.സി. ലത്തീഫ്, പി.പി. ഷബീർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.





0 تعليقات