കണ്ണൂർ: രാമായണം ഇതിഹാസ ഗ്രന്ഥം മാത്രമല്ല ചരിത്ര ഗ്രന്ഥം കൂടിയാണെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ കെഎൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെയോ ഒരു വ്യക്തിയുടെയോ ചരിത്രം മാത്രമല്ല ഒരു രാഷ്ട്രത്തിൻ്റെ മുഴുവൻ ആധ്യാത്മികമായ ചരിത്രം കൂടിയാണ് രാമായണം. രാമായണത്തിനുശേഷം അനേക യുഗങ്ങൾ കഴിഞ്ഞിട്ടും വിദേശികൾ അനേക കാലം ഭരിച്ചിട്ടും സനാതനമായ ആ ചരിത്രം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. അത്ഭുത ഗ്രന്ഥങ്ങൾ വെറും ചരിത്രമെല്ലെന്നും സനാതനമായ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ചിന്മയ മിഷൻ ചിന്മയ ബാലഭവനിൽ നടത്തിയ രാമായണ മസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമ അഷ്ടോത്തരാർച്ചന, രാമായണ ഗ്രന്ഥപൂജ, രാമായണ പാരായണം, ഭജന എന്നിവയും നടന്നു. ബ്രഹ്മചാരിണി ദിശാ ചൈതന്യ ( ചിന്മയ മിഷൻ കണ്ണൂർ) വിനീഷ് രാജഗോപാൽ (ജോ : സെക്രട്ടറി ) ഇ വിജയകുമാർ, സരസ രാമകൃഷ്ണൻ, ദുർഗ്ഗാദേവി എന്നിവർ നേതൃത്വം നൽകി.






0 تعليقات