എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ ലക്ഷ്യമിട്ട് വിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും സി പി രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിലായിരുന്നു വിമർശനം. ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ മന്നം സ്മൃതി മണ്ഡപം നിർമിച്ചത്. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വിമർശനം. ഇന്നയാൾ വരേണ്ട. ഇന്നയാൾ വരണം എന്ന് താൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു. എന്നാൽ വിമർശനങ്ങളിൽ ജി സുകുമാരൻ നായർ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതിയ്ക്ക് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. സുരക്ഷാക്രമീകരണങ്ങൾ ബുദ്ധമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നൽകാത്തത്. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട പശ്ചിമബംഗാൾ മുൻ ഗവർണർ സി വി ആനന്ദബോസിന്റെ നിർദേശപ്രകാരണമാണ് ഡൽഹിയിൽ മന്നം സ്മൃതിമണ്ഡപം നിർമ്മിച്ചത്.




0 Comments