രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പാത റോഡ് ഉപരോധിച്ചു.


കണ്ണൂർ: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തുന്ന അതിക്രമങ്ങളിലും, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ചു.

 രാജ്യതലസ്ഥാനത്തും രാജ്യമെമ്പാടും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂരിലും ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്.

​പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

​റോഡിൽ വാഹനങ്ങൾ തടഞ്ഞ് ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.​

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ റഷീദ് വി പി, രാഹുൽ വെച്ചിയോട്ട്, ജീന ഷൈജു, പ്രിൻസ് പി ജോർജ്,നികേത് നാറാത്ത്, റിജിൻ രാജ്, എം സി അതുൽ, അഷിത്ത് അശോകൻ,അക്ഷയ് മട്ടുൽ,മുബാസ് സി എച്ച് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments